മൃതദേഹം കണ്ടെടുത്തു.

0

വാഴവറ്റ മലങ്കരപ്പുഴയിൽ കുളിക്കാൻ പോയ വയോധികൻ്റെ മൃതദേഹം കണ്ടെടുത്തു.
വാഴവറ്റ  മലങ്കര കോളനിയിലെ 60 കാരനായ വെളിയൻ എന്ന കൊടകനെയാണ് വൈകുന്നേരം 6 മണിയോടെ കാരാപ്പുഴക്ക് സമീപം മലങ്കര പുഴയിൽ കാണാതായത്.
തോർത്തും, ചകിരിയും സമീപത്ത് നിന്നും കണ്ടതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും മീനങ്ങാടി പോലീസും തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങളും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങളാണ് രാത്രി 11 മണിയോടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്. മീനങ്ങാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top