കാത്തിരിപ്പിനൊടുവിൽ ദക്ഷയെ കണ്ടെത്തി;ഇനി കണ്ണീരോടെ യാത്രാമൊഴി.

0

വെണ്ണിയോട്: അമ്മയോടൊപ്പം പുഴയിൽ ചാടിയ ദക്ഷയുടെ ചലനമറ്റ ശരീരം കണ്ടെത്തി.  പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മ ദർശന 5 വയസ്സുള്ള മകൾ ദക്ഷയുമായി  പുഴയിലേക്ക് ചാടിയത്. പുഴയിൽ ചാടിയ അമ്മ ദർശനയെ  രക്ഷപ്പെടുത്തിയെങ്കിലും ചികിൽസക്കിടെ മരണപ്പെട്ടിരുന്നു.എന്നാൽ ദക്ഷയെ കണ്ടെത്താൻ കഴിഞ്ഞില്ല. 
NDRF, ഫയർഫോഴ്സ് സംഘത്തിൻ്റെയും, വിവിധ സന്നദ്ധ  പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ  കുഞ്ഞിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടർച്ചയായി നടന്നു വരുന്നതിനിടെയാണ് ഇന്ന് രാവിലെ നടന്ന തിരച്ചിലിൽ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ ദക്ഷയെ കണ്ടെത്തിയത്.. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top