മദ്യലഹരിയിൽ വാഹനം ഓടിച്ചു; നടന്നു പോവുകയായിരുന്ന കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. യുവാവ് പിടിയിൽ

0


പനമരം: വൈകുന്നേരം 6 മണിയോടെ പനമരം പാലം അപ്രോച്ച് റോഡിലൂടെ മാതാവിന്റെ കൂടെ നടന്ന് പോകുകയായിരുന്ന പത്ത് വയസുകാരനായ റയാനെയാണ് മദ്യലഹരിയിൽ വാഹനവുമായി വന്ന പരക്കുനി സ്വദേശി പൂത്തൻ പുരക്കൽ നിയാസ് ഇടിച്ച് വിഴ്ത്തിയത്. അപകടത്തെ തുടർന്ന്  വാഹനം നിറുത്താതെ പോയ  നിയാസിനെ പനമരം പോലീസ് എസ് ഐ അബൂബക്കർ, എസ്.സി.പി.ഒ അസീസ്, രാജേഷ്, രതീഷ്, ശിഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി.  പരിക്ക് പറ്റിയ റയാൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top