ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം

0

സ്വയം തൊഴില്‍ വായ്പക്കായി ഈട് നല്‍കാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരില്‍ നിന്നും ആശ്വാസം പദ്ധതി പ്രകാരം കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ്പൂര്‍ത്തിയായവരും ഈട് വയ്ക്കാൻ വസ്തുവകകള്‍ ഇല്ലാത്തവരും, കോര്‍പ്പറേഷനില്‍നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്രഭിന്നശേഷിത്വം ബാധിച്ചവര്‍, ഭിന്നശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാര്‍, 14 വയസ്സ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെരക്ഷിതാക്കള്‍, മുതിര്‍ന്ന ഭിന്നശേഷിക്കാര്‍, അഗതികള്‍ എന്നിവര്‍ക്ക് മുൻഗണനയുണ്ട്.

അപേക്ഷഫോം പൂരിപ്പിച്ച്‌ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരളസംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, പിൻ-695012എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10ന്വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ ഫോം www.hpwc.kerala.gov.inല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2347768,9497281896.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top