പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചു.

0
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു സ്ഥാനം
രാജിവെച്ചു. 

തെരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിലെ ധാരണാ പ്രകാരമാണ് നിലവിലെ പ്രസിഡന്റായ മേഴ്സി പ്രസിഡണ്ട് പദവി രാജിവെച്ചത്. 

കോളേരി വാർഡിൽ നിന്നും ജയിച്ച 
കോൺഗ്രസിലെ  മിനി പ്രകാശൻ ഇനിയുള്ള രണ്ടര വർഷം പ്രസിഡന്റാവും.

എൽ ഡി എഫും യുഡി എഫും ബലാബലം നില്ക്കുന്ന രാഷ്ട്രീയ തേരോട്ടങ്ങൾക്ക് ഏറെ സാക്ഷ്യം വഹിച്ച പഞ്ചായത്ത് കൂടിയായ പുതാടിയിൽ കഴിഞ്ഞ തവണ എൽ ഡി എഫ് ആയിരുന്നു ഭരണം നടത്തിയിരുന്നത്.

 തുടർന്നാണ് യു ഡി എഫ് പുതാടി ഭരണം പിടിച്ചെടുത്തത് . 

പഞ്ചായത്തിലെ 22 വാർഡിൽ കോൺസിന് 11 നും എൽ ഡി എഫിന് 8 ഉം ബിജെപിക്ക് 3 ഉം ആണ് നിലവിലെ കക്ഷിനില. രണ്ടര വർഷം ഭരണം നടത്തിയ കോൺഗ്രസ് ഭരണ സമിതിക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് മേഴ്സി സാബു പറഞ്ഞു. 
ജനോപകാര പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ഭരണ സമിതിക്ക് ഇനിയും ഏറെ മുമ്പോട്ട് പോകാനുണ്ടെന്നും 16-ാം വാർഡ് മെമ്പർ എന്ന നിലയിൽ പ്രവർത്തിക്കുമെന്നും മേഴ്സി സാബു പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top