ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍-3 ഇന്ന് കുതിക്കും

0

ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍-3 ഇന്ന് കുതിക്കും ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തേറിയ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-3 കുതിക്കുക.

ചാന്ദ്രയാന്റെ വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ,ചൈന, അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്

കഴിഞ്ഞ ദിവസം അവസാന ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി കൗണ്‍ഡൗണ്‍ ആരംഭിച്ചിരുന്നു. 

2019 ല്‍ ചാന്ദ്രയാന്‍-2 ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ചിരുന്നെങ്കിലും സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തവണ ഇന്ത്യ ചാന്ദ്രയാന്‍-3 നെ വിക്ഷേപിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top