സംസ്ഥാന തല കായിക മേളയിൽ മീനങ്ങാടി GCI ജേതാക്കൾ

0



സംസ്ഥാനതല കായിക മേളയിൽ ഒന്നാം സ്ഥാനവുമായി മീനങ്ങാടി ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് .ഈ മാസം 11, 12 തിയ്യതികളിലായി എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാന തല കായിക മേളയിൽ എക്കാലത്തെയും മികച്ച് ലീഡോടു കൂടിയാണ് മീനങ്ങാടി 
GCI ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
സംസ്ഥാനത്തെ 17 GCI കളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്. പങ്കെടുത്ത 11 ഇനങ്ങളിൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തോടെ  വിജയം നേടി ചരിത്രം കുറിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ എ.എ അമൃതയെ വ്യക്തിഗത ചാമ്പ്യനായും തിരഞ്ഞെടുത്തു. ഗ്രൗണ്ടും മറ്റ് പ്രാഥമിക സൗകര്യങ്ങളുമില്ലാതെ താൽകാലിക ട്രെയിനറുടെ പരിശീലനത്തിൽ നേടിയ വിജയം ജില്ലക്ക് ഏറെ അഭിമാനാർഹമായി. വിദ്യാർത്ഥികൾ മീനങ്ങാടി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top