സുൽത്താൻ ബത്തേരി: പോലീസ് ഇൻസ്പെക്ടർ എം.എ സന്തോഷും സംഘവും ദേശീയ പാതയിൽ മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം വരുന്ന അതി മാരക മയക്കുമരുന്നായ എംഡി എം എ പിടികൂടി. മയക്കുമരുന്ന് കടത്തിയ കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിദ്ലാജ്(28), സുൽത്താൻ ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൽ പീടികയിൽ ജാസിം അലി (26), പുതിയ വീട്ടിൽ അഫ്താഷ് (29) എന്നിവരെ അറസ്റ്റു ചെയ്തു. കെ എൽ 11 ബി എസ് 7376 നമ്പർ കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച 492 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. മില്ലിഗ്രാം പിടികൂടിയാൽ പോലും ഗൗരവകരമായ കുറ്റമാണെന്നിരിക്കെയാണ് 492 ഗ്രാം എംഡിഎംഎ വാഹനത്തിൽ നിന്നും പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണിത്.
വൻ മയക്കുമരുന്ന് വേട്ട അരക്കിലോയോളം എംഡി എം എ പിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ
3/22/2023 12:22:00 PM
0
Tags