പൂര്‍ണമായും സ്ത്രീലിംഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം

0


തിരുവനന്തപുരം: പൂര്‍ണമായും സ്ത്രീലിംഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം. 

2023 ലെ കേരള പൊതുജനാരോഗ്യ ആക്‌ട് എന്ന ബില്ല് ആണ് സ്ത്രീലിംഗ പദത്തിലെഴുതിയ ബില്ല്.

വിവിധ സംഘടനകളുടേയും ആരോഗ്യ വിദഗ്ധരുടേയും, ജനപ്രതിനിധികളുടേയും, പൊതുജനങ്ങളുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ് ബില്‍ കൊണ്ടുവന്നത്. 

ചൊവ്വാഴ്ചയാണ് ബില്‍ പാസാക്കിയത്.

രാജ്യത്ത് എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണുളളത്. എന്നാല്‍ ഈ ബില്ലില്‍ സ്ത്രീ ലിംഗമാണ് പ്രയോഗിച്ചിട്ടുളളത്. 

എല്ലാ ലിംഗക്കാരും സ്ത്രീലിംഗപദത്തില്‍ ഉള്‍പ്പെടുമെന്നത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

പുതിയ നിയമ പ്രകാരം ഉദ്യോഗസ്ഥന്‍ (പുരുഷ ഉദ്യോഗസ്ഥനെ വിവരിക്കുന്നതിനുള്ള സര്‍വ്വനാമം) എന്ന് ഉപയോഗിക്കുന്നതിന് പകരം ഓഫീസറെ സൂചിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ (മലയാളത്തിലെ ഉദ്യോഗസ്ഥന്റെ സ്ത്രീലിംഗം) എന്ന പദവും ഉപയോഗിക്കും.

കാലാവസ്ഥ വ്യതിയാനത്തിന്റേയും മൃഗങ്ങളുമായുളള മനുഷ്യന്റെ ഇടപെടലിന്റേയും ഭാഗമായി ഉയര്‍ന്നു വരുന്ന പുതിയ രോഗാണുക്കളേയും വൈറസുകളേയും, പകര്‍ച്ചവ്യാധികളേയും ചെറുക്കേണ്ടതിന്റെ ആവശ്യകതയും, ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിന്റെ ആവശ്യകതയും കണക്കിലെടുത്ത് ആണ് ബില്ല് പാസാക്കിയത്.

പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായ രോഗികള്‍, സ്‌ത്രീകള്‍, കുട്ടികള്‍, അതിഥി തൊഴിലാളികള്‍, പ്രത്യേക ചികിത്സ ആവശ്യമുള്ളവര്‍ എന്നിവരെ കണക്കിലെടുത്താണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top