ലോകവദനാരോഗ്യവാരാചണം സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

0


നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കൂ എന്ന സന്ദേശവുമായി ലോകവദനാരോഗ്യവാരമായി മാര്‍ച്ച്‌ 20 മുതല്‍ 27 വരെ ആചരിക്കുകയാണ്.

വദനാരോഗ്യവാരാചണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മാര്‍ച്ച്‌ 23) ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനെറ്റിലെ ഡിഫെറന്റ് ആര്‍ട്ട് സെന്ററില്‍ ആരോഗ്യവും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

നാന്നൂറോളം കുട്ടികള്‍ക്കായി ദന്തപരിശോധ ക്യാമ്ബും ബോധവത്കരണ ക്ലാസും നടക്കും. 

കുട്ടികള്‍ക്കുള്ള സമഗ്ര ദന്തചികിത്സ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

വദനരോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് വാരാചരണത്തിന്റെ പ്രധാന ഉദ്ദേശം. 

ഇതിന്റെ ഭാഗമായി വദനരോഗങ്ങള്‍, ചികിത്സ, വദനശുചിത്വ രീതികള്‍ എന്നിവ സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണവും ക്ലാസുകളും സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്നു.

കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, സ്‌കൂള്‍ കുട്ടികള്‍, വയോജനങ്ങള്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേകം ക്യാമ്ബുകളും സംഘടിപ്പിച്ചിട്ടുണ്ട്. 

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 159 ഡെന്റല്‍ യൂണിറ്റുകളും ദേശീയ വദനാരോഗ്യ ദൗത്യത്തിന് കീഴില്‍ 89 ഡെന്റല്‍ യൂണിറ്റുകളും നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top