ശിൽപ്പശാല നടത്തി

0
സംസ്ഥാന വനിതാ കമ്മീഷൻ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന കലാലയ ജ്യോതി പദ്ധതിയുടെ ഭാഗമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സൈബർ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കാഡറ്റ് ജില്ലാ അഡീഷനൽ നോഡൽ ഓഫീസർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, റജീന ബക്കർ , പി.ടി. ബിജു എന്നിവർ പ്രസംഗിച്ചു. സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തെ ആധാരമാക്കി പ്രമുഖ പരിശീലകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസ്സെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top