കടപ്പക്കല്ലുമായി കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണം വിട്ടു ചെരിഞ്ഞു. വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ നാട്ടുകാർ

0


മീനങ്ങാടി: രാത്രി ഒരു മണിയോടടുത്താണ് ആന്ധ്രാപ്രദേശിൽ നിന്നും കടപ്പക്കല്ലുമായി വന്ന ലോറി മീനങ്ങാടി താഴത്തുവയൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ചെരിഞ്ഞത്. ബ്രേക്ക് ചേംമ്പർ പൊട്ടിയ വാഹനം നിയന്ത്രണം വിട്ട് പിന്നോട്ട് വരുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു... റോഡിനോട് ചേർന്ന് കിടക്കുന്ന വീടിനും, ട്രാൻസ്ഫോർമറിനും അടുത്ത് ഡ്രൈനേജിലേക്ക് ലോറി വീണതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പകൽ സമയങ്ങളിൽ അമിത വേഗതയിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോവാറ്. രാത്രി ഏറെ വൈകിയതിനാൽ റോഡിൽ വാഹനങ്ങൾ കുറഞ്ഞതും വലിയൊരു അപകട സാഹചര്യമാണ് ഒഴിവാക്കിയത്.
അപകടം നടന്നതിന് തൊട്ടടുത്ത് താമസിക്കുന്ന നെല്യോട്ട് പൊയിലിൽ അബൂബക്കറും കുടുംബവും തങ്ങളുടെ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണുള്ളത്.
കുമ്പളേരി ഭാഗത്ത്  കടപ്പകല്ലിറക്കിയതിന് ശേഷം കാക്കവയൽ ഗ്രാനൈറ്റ് ഷോപ്പിലേക്ക് കല്ലിറക്കാൻ പോവുന്നതിനിടെയാണ് ലോറി അപകടത്തിൽ പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top