വിദ്യാർത്ഥിനി മുങ്ങി മരിച്ചു.

0

കുമ്പളേരി: കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കുംബ്ലേരി ക്രഷറിന് സമീപം പുഴുക്കുടിയിൽ വർഗ്ഗീസിൻ്റെയും ഷീജയുടെയും മകൾ സോനയാണ് മരിച്ചത്.
19 വയസ്സായിരുന്നു. സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ അച്ചനും മക്കളും കുളത്തിൽ നീന്താനായി പോയതായിരുന്നു. നീന്തുന്നതിനിടെ സോന കുഴഞ്ഞ് പോവുകയായിരുന്നു. നാട്ടുകാരടക്കമുള്ളവർ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും കുളത്തിനടിയിലെ ചളിയിൽ അകപെട്ടുപോയ സോനയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി ഏഴ് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.  വീടിന് സമീപത്തായി മണ്ണ് നീക്കം ചെയ്ത് കാർഷികാവശ്യത്തിനായി നിർമ്മിച്ച കുളത്തിലാണ് അപകടമുണ്ടായത്.
അയന,ഡിയോസ് എന്നിവർ സഹോദരങ്ങളാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top