കഞ്ചാവ് ചെടികൾ നശിപ്പിച്ചു

0

സുൽത്താൻ ബത്തേരി ചുങ്കത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ടീമംഗങ്ങൾ കഞ്ചാവ് ചെടികൾ കണ്ടെടുത്തു നശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പാർത്ഥീനിയം ചെടികൾക്കിടയിൽ വളർന്നുനിന്നിരുന്ന ഏഴ് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം പിഴുതെടുത്ത് നശിപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്നവർ അലക്ഷ്യമായി കുരുവലിച്ചെറിഞ്ഞതിൽ നിന്ന് മുളച്ചതാവാമെന്നാണ് എക്സ് അധികൃതർ സംശയിക്കുന്നത്.. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്ത് നശിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top