കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു

0

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 2018  ജൂണിൽ അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എം കെ സുനിലിൻ്റെ നേതൃത്വത്തിൽ 31 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. 2018 ജൂൺ 21 ന് വൈകിട്ട് സ്വിഫ്റ്റ് കാറിലാണ്  31 കിലോഗ്രാം കഞ്ചാവ്  കടത്തിക്കൊണ്ടുവന്നത്. 
കേസിലെ പ്രതികളിൽ ഒരാളായ കണ്ണൂർ കൂട്ടാളി നാരങ്ങോലി വീട്ടിൽ നീരജ് (26) നാണ് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി 10 വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സെക്കന്റ്‌ ആണ് ശിക്ഷ വിധിച്ചത്.  സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. അന്തിമകുറ്റപത്രം മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ A. J ഷാജി സമർപ്പിച്ചു,അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സെക്കന്റ്‌ ആണ് ശിക്ഷ വിധിച്ചത്.  സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ  സുരേഷ് കുമാറാണ് ഹാജരായത്.  രണ്ടാം പ്രതി യാസർ അറഫത്തിന്റെ വിധി വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top