മിഴി തുറന്ന്, പണി തുടങ്ങി; എഐ ക്യാമറകൾ ! ഇന്ന് കണ്ടത് 28,891 നിയമ ലംഘനങ്ങള്‍; നോട്ടീസ് നാളെ മുതല്‍

0



തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറ പണി തുടങ്ങി. ഇന്ന് മുതലാണ് പദ്ധതി സംസ്ഥാനത്ത് നടപ്പില്‍ വന്നത്.ആദ്യ ഒൻപത് മണിക്കൂറിലെ കണക്കനുസരിച്ച്‌ 28,891 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണിത്. നിയമം ലംഘിച്ചവര്‍ക്കുള്ള നോട്ടീസ് നാളെ മുതല്‍ അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഏറ്റവും കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ജില്ലയില്‍ മാത്രം 4778 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. 545 നിയമ ലംഘനങ്ങള്‍ മാത്രമാണ് മലപ്പുറത്ത് . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top