SFI ജില്ലാ സമ്മേളനത്തിന് തുടക്കമായി. SFI തകർന്നെന്ന ചില മാധ്യമങ്ങളുടെ പ്രസ്താവനക്കെതിരെയുള്ള മറുപടിയാണ് മീനങ്ങാടിയിൽ നടന്ന റാലിയെന്ന് അഡ്വ: എൻ വി വൈശാഖൻ

0

മീനങ്ങാടി: സംസ്ഥാനത്ത് SFI തകർന്നെന്ന ചില മാധ്യമങ്ങളുടെ പ്രസ്താവനക്കെതിരെയുള്ള മറുപടിയാണ് വയനാട് സമ്മേളനമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ: എൻ വി വൈശാഖൻ. മീനങ്ങാടിയിൽ നടന്ന SFI റാലിയുടെ തുടർച്ചയായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈശാഖൻ
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യവുമായാണ് സമ്മേളനത്തിന് വർണ്ണാഭമായ തുടക്കമായത്.ഇന്നും നാളെയും മറ്റന്നാളുമായി മീനങ്ങാടിയിലാണ് സമ്മേളനം നടക്കുന്നത്. അതിന് മുന്നോടിയായാണ് 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ മീനങ്ങാടിയിൽ അണിനിരന്ന വിദ്യാർത്ഥികളുടെ വിളംബര റാലി നടത്തിയത്. റാലിക്ക് SFI ജില്ലാ പ്രസിഡണ്ട് ജോയൽ, സെക്രട്ടറി ജിഷ്ണു, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സാന്ദ്ര, പ്രണവ്, തുടങ്ങിയവർ നേതൃത്വം നൽകി.
 സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം നാളെ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top