ഓൾ കേരള അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റ്...മീനങ്ങാടി ഫുട്ബോൾ അക്കാദമി ടീമുകൾ ജേതാക്കളായി

0


മീനങ്ങാടി : കഴിഞ്ഞ മൂന്ന് ദിവസങ്ങളായി  മീനങ്ങാടിയിൽ വെച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടന്ന ഓൾ കേരള അണ്ടർ 14 ഫുട്ബോൾ  ടൂർണമെന്റിൽ മീനങ്ങാടി ഫുട്ബോൾ അക്കാദമി ടീമുകൾക്ക് വിജയം.
2010 വിഭാഗത്തിൽ ഫൈനലിൽ അൽ ഇതിഹാദ്  അക്കാദമിയെ കീഴടക്കി  മീനങ്ങാടി കിരീടം നേടിയപ്പോൾ 2009 വിഭാഗത്തിൽ  മീനങ്ങാടി ഫുട്ബോൾ അക്കാദമിയും എടക്കര യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയും സംയുക്ത ജേതാക്കളായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ മീനങ്ങാടി ഫുട്ബോൾ അക്കാദമിയെ പരാജയപ്പെടുത്തി  കണ്ണൂർ എഫ് സി ബറ്റാലിയൻസ്  ജേതാക്കളായി.
വിജയികൾക്ക് ഇന്ത്യൻ ഐ എസ് എൽ താരം ശ്രീ അലക്സ്‌ സജി ട്രോഫികൾ വിതരണം ചെയ്തു.സമാപന സമ്മേളനം  ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി  പി എസ് പ്രവീൺ ഉത്ഘാടനം ചെയ്തു.. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ ഇ വിനയൻ അധ്യക്ഷനായിരുന്നു. ശ്രീ. പി. വി എൽദോ സ്വാഗതവും ശ്രീ കെ കെ സുരേഷ് നന്ദിയും പറഞ്ഞു. ശ്രീ ബേബി വർഗീസ്,ശ്രീ സി പി ബിനോയ്‌ ശ്രീ ദിലീപ് ജോർജ്, എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top