കരടിയുടെ ആക്രമണം :യുവാവിന് പരിക്കേറ്റു.

0

ചെതലയം: വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു.ചെതലയം പുകലമാളം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രാജൻ (43) നാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ 11 മണിയോടെ കുറിച്ചിയാട് വനമേഖലയിലെ ചൂരക്കുനി ഭാഗത്തായിരുന്നു സംഭവം. 
കരടി തന്നെ കൈ കൊണ്ട് അടിച്ചതായും കടിച്ചതായും രാജൻ പറഞ്ഞു. കഴുത്തിൽ പരിക്കേറ്റ രാജൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉൾവനത്തിൽ വെച്ചാണ് സംഭവമെന്ന് വനം വകുപ്പ് അറിയിച്ചു.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top