പഴക്കം ചെന്ന ഇറച്ചി സൂക്ഷിച്ചു. ചിക്കൻ സ്റ്റാൾ പൂട്ടിച്ച് മീനങ്ങാടി ആരോഗ്യ വകുപ്പ്.

0
മീനങ്ങാടി ടൗണിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ന്യൂ ഫ്രണ്ട്സ് ചിക്കൻ സ്റ്റാൾ ആണ് ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിയത്. ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് സ്ഥാപനം പ്രവർത്തിച്ചത്. ചിക്കൻ കടകളിൽ ഇറച്ചി ഫ്രീസറിൽ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും പഴക്കം ചെന്ന ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. ഇതോടൊപ്പം ചത്ത കാടയെ ഉണങ്ങിയ അവസ്ഥയിലും കണ്ടെത്തി. പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് സ്ഥാപനത്തിനെതിരെ പിഴ ഈടാക്കുകയും, അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയായിരുന്നു.
നിരന്തരം പരിശോധന തുടരുമ്പോഴും ഭക്ഷണ സാധനങ്ങൾ സുരക്ഷിതവും വൃത്തിയിലും നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മീനങ്ങാടി ആരോഗ്യ വകുപ്പിൻ്റെ തീരുമാനം
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top