സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന നടത്തുന്നു

0


മരിച്ചവരുടെ പേരിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ചോരുന്നുവെന്ന സംശയത്തില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന നടത്തുന്നു.

റേഷന്‍ കാര്‍ഡ് ഉടമയുടെ ഫോണില്‍ വിളിച്ചായിരിക്കും ആദ്യ പരിശോധന.

 സംശയം തോന്നിയാല്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളിലെത്തി പരിശോധിക്കും. 

മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ നമ്ബരുകള്‍ ബന്ധുക്കളോ മറ്റാരെങ്കിലുമോ കൈക്കലാക്കി ഒ.ടി.പി നമ്ബര്‍ ഉപയോഗിച്ച്‌ റേഷന്‍ വാങ്ങുന്നുവെന്നാണ് ഒന്നാമത്തെ സംശയം.

റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മറ്റാരെങ്കിലും ഒ.ടി.പി നമ്ബര്‍ ഇല്ലാതെ മാനുവലായി റേഷന്‍ വാങ്ങുന്നുവെന്നും സംശയിക്കുന്നു. 

റേഷന്‍കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍ക്ക് റേഷന്‍ വാങ്ങി നല്‍കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താവുന്ന പ്രോക്സി സംവിധാനമുണ്ട്. 

കാര്‍ഡുടമ മരിച്ച ശേഷവും പ്രോക്സി സംവിധാനം ഉപയോഗിച്ച്‌ ഇപ്പോഴും റേഷന്‍ കൈപ്പറ്റുന്നുവെന്നാണ് മറ്റൊരു സംശയം.

ആദ്യഘട്ടത്തില്‍ എ.എ.വൈ, പി.എച്ച്‌.എച്ച്‌ ഒറ്റ അംഗ കാര്‍ഡുകളാണ് പരിശോധിക്കുന്നത്. എ.എ.വൈ കാര്‍ഡിന് 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. ഒറ്റ അംഗ പി.എച്ച്‌.എച്ച്‌ കാര്‍ഡിന് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top