വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തി. ഒരാൾ പിടിയിൽ

0


മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ  നേതൃത്വത്തിൽ   വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി,രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ചുകുന്ന്  കണക്കശ്ശേരി വീട്ടിൽ റഹൂഫിന്റെ വീട് പരിശോധിച്ചപ്പോഴാണ് വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

 സംഭവവുമായി ബന്ധപ്പെട്ട് കണക്കശ്ശേരി വീട്ടിൽ  റഹൂഫ് എന്നയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ നേതൃത്വം നൽകി. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സൽമാ കെ ജോസ് എന്നിവരുമുണ്ടായിരുന്നു..
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top