നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

0


കോഴിക്കോട്: നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു.

 77 വയസ്സായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. '
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പം സിനിമ, സീരിയല്‍ രംഗങ്ങളിലും വിക്രമന്‍ നായര്‍ തിളങ്ങി. പതിനായിരത്തിലധികം വേദികളില്‍ നാടകം അവതരിപ്പിച്ച അദ്ദേഹം 53 പ്രൊഫഷണല്‍ നാടകങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഗ്രഹാരം, ബൊമ്മക്കൊലു, അമ്ബലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

മണ്ണാര്‍ക്കാട് പൊറ്റശ്ശേരിയില്‍ പരേതരായ വേലായുധന്‍ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിദേവി. മക്കള്‍: ദുര്‍ഗാ സുജിത്ത്, ഡോ. സരസ്വതി ശ്രീനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്ബത് മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top