മൂന്നാനക്കുഴിയിൽ ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടി. യുവാവിന് പരിക്ക്.

0


പനമരം  സ്വദേശി  ഗോകുലിനാണ് പരിക്കേറ്റത്.


ബീനാച്ചി - പനമരം റോഡിൽ മൂന്നാനക്കുഴി യൂക്കാലിക്കവല കോളനിക്ക് സമീപം ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടി യുവാവിന് പരിക്കേറ്റു. പനമരം ചുണ്ടക്കുന്ന്  സ്വദേശി വളപ്പിൽ വീട്ടിൽ ഗോകുലിനാണ് പരിക്കേറ്റത്.
സ്വകാര്യ കൃഷിയിടത്തിൽ നിന്നും കാട്ടുപന്നി നേരെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.അത് വഴി വന്ന മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സഹപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റ് റോഡിൽ വീണ് കിടന്ന യുവാവിനെ  മീനങ്ങാടി ഗവൺമെൻറ് ആശുപത്രിയിലെത്തിച്ചത്. 
പ്രദേശത്ത് കർഷകർ കാട്ടുപന്നിയുടെ ശല്യത്താൽ പൊറുതിമുട്ടുന്നതിനിടെയാണ് ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top