പൊഴുതനയിൽ യുവാവ് കൊല്ലപ്പെട്ടു: സഹോദരൻ കസ്റ്റഡിയിൽ

0

പൊഴുതന അച്ചൂരിൽ സഹോദരങ്ങൾ തമ്മിൽ മദ്യ ലഹരിയിൽവാക്കേറ്റം. ഒരാൾ കൊല്ലപ്പെട്ടു . 

അച്ചൂരാനം അഞ്ചാം നമ്പർ കോളനിയിലെ എലപ്പുള്ളിൽ ഡെയ്സി ജോർജ് ദമ്പതികളുടെ മകൻ റെനി ആണ് കൊല്ലപ്പെട്ടത് . 

സംഭവത്തിൽ സഹോദരൻ ബെന്നിയെ വൈത്തിരി പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.

റെനിയും ബെന്നിയും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവം രാത്രി ഒരു മണിയോടെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതായ് നാട്ടുകാർ പറഞ്ഞു. പിന്നീട് രാവിലെയോടെ റെനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിവുപോലെ രാവിലെ ജോലിക്ക് പോയ ബെന്നിയെ ജോലിസ്ഥലത്തുവെച്ചാണ് വൈത്തിരിപോലീസ് അറസ്റ്റുചെയ്തത്. 
വൈത്തിരി സിഐക്ക് ആണ് അന്വേഷണ ചുമതല.
വാക്കുതർക്കത്തിനിടെ ചുറ്റികകൊണ്ട് നിയെ തലക്കടിച്ചു വീഴ്ത്തിയതാണെനന് ബെന്നി സമ്മതിച്ചു.തലയുടെ ഒരുഭാഗം തകർന്ന് നിലയിലാണ്. 

കോളനിയിൽ അനധികൃത മദ്യ വില്പന സംഘം സജീവമാണെന്ന് പരാതിയും നാട്ടുകാർക്കുണ്ട് .മുൻപ് അമിതമായ മദ്യപിച്ച് ആദിവാസി യുവാവ് കോളനിയിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും നിരവധിതവണ പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top