വയനാട് കളക്ടറായി രേണു രാജ് ചുമതലയേറ്റു; ബ്രഹ്മപുരത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു, സ്ഥലം മാറ്റം സ്വാഭാവികമെന്ന് കളക്ടര്‍

0



കല്‍പ്പറ്റ: എറണാകുളം കളക്ടറായിരുന്ന ഡോ. രേണു രാജ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു. കളക്ടറേറ്റിലെ ജീവനക്കാര്‍ രേണു രാജിനെ സ്വീകരിച്ചു.

ബ്രഹ്മപുരം വിവാദങ്ങള്‍ക്കിടെയാണ് എറണാകുളത്ത് നിന്ന് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച്‌ സ്വാഭാവികമായ കാര്യം മാത്രമാണെന്ന് വയനാട് കലക്ടറായി സ്ഥാനമേറ്റ ശേഷം രേണുരാജ് പറഞ്ഞു. എറണാകുളം കളക്ടറായിരിക്കെ തന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു എന്നു തന്നെയാണ് വിശ്വസിക്കുന്നതെന്ന് രേണുരാജ് പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തം അണയ്ക്കുന്നതിനു ശ്രമങ്ങള്‍ നടക്കുന്നതിനിടെ കളക്ടറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

താന്‍ എറണാകുളം കളക്ടറായി ഇരുന്ന സമയത്ത് തന്നെക്കൊണ്ടു ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്‌തെന്നാണ് വിശ്വസിക്കുന്നത്. തനിക്കു പിന്നാലെ വന്ന കളക്ടര്‍ അതു ഭംഗിയായി പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റേതായ പങ്കു വച്ചതായും രേണു രാജ് പറഞ്ഞു. പുതിയ ജില്ലയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനും ഭംഗിയായി പൂര്‍ത്തീകരിക്കാനും കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്ന് ഡോ. രേണു രാജ് പറഞ്ഞു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top