ലഹരിക്കെതിരെ ശക്തമായ നിലപാടുമായി കാക്കവയൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ SPG .

0

കാക്കവയൽ: പ്രദേശവാസികളുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും സഹകരണം ഉറപ്പാക്കിയാണ് ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുന്നത്. സ്കൂളിന് പുതുതായി അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ചിലെ അറുപത് വിദ്യാർത്ഥികൾ കൂടിയെത്തിയതോടെ വിദ്യാർത്ഥികളിലെ അച്ചടക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിന് പുറത്തും നിരീക്ഷണം ശക്തമാക്കുന്നത്.

 അസമയത്ത് ടൗണിലും റോഡിലും കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ കുറിച്ചും സകൂൾ കേന്ദ്രീകരിച്ച് ലഹരി വിൽപനയടക്കം ലക്ഷ്യം വച്ച് പുറത്ത് നിന്നെത്തുന്നവരെ കുറിച്ചും സ്കൂൾ അധികൃതർക്ക് റിപ്പോർട്ട് നൽകുകയാണ് പ്രദേശവാസികളുടെ പ്രധാന ദൗത്യം. ലഹരിയുമായി ബന്ധപ്പെട്ടോ അല്ലാതെയേ സ്കൂളിൻ്റെ പേര് കളങ്കപ്പെടാൻ സാഹചര്യമുണ്ടാക്കുന്ന വിദ്യാർത്ഥികളുടെ പേരിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കും. 

 ഹയർ സെക്കൻറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ യോഗം PTA പ്രസിഡണ്ട് റിയാസ് നരിക്കോടൻ ഉൽഘാടനം ചെയ്തു. SPG ചെയർമാൻ തോമസ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ഡോക്ടർ ശിവ പ്രസാദ്, വൈസ് പ്രിൻസിപ്പാൾ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top