ഓണം അടുക്കുമ്ബോള്‍ സംസ്ഥാനത്തെ വിപണികളില്‍ വില കുതിച്ചുയരുന്നു.

0


തിരുവനന്തപുരം: ഓണം അടുക്കുമ്ബോള്‍ സംസ്ഥാനത്തെ വിപണികളില്‍ അവശ്യ വസ്തുക്കളുടേയും പച്ചക്കറിയുടേയും വില കുതിച്ചുയരുന്നു.
തൊട്ടാല്‍ പൊള്ളുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ സാധാരണക്കാരന്റെ ഓണാഘോഷം സുഖകരമാവില്ലെന്ന് ഉറപ്പ്. ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില ദിനം പ്രതി കൂടുകയാണ്. അരിക്കും പരിപ്പിനും കടലയ്ക്കും പഞ്ചസാരക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. പച്ചക്കറിയുടെ വിലയും കുറയുന്നില്ല.

മൊത്ത വിപണിയില്‍ ജയ അരിക്ക് ഇന്ന് 42 രൂപയാണ് വില. മട്ടയരി 52 രൂപ വരെയെത്തി. ചില്ലറ വിപണിയില്‍ ഇത് 44 മുതല്‍ 56 രൂപ വരെയാണ്. പരിപ്പ് 170 രൂപയിലും കടല 130 രൂപയിലും പഞ്ചസാര 43 രൂപയിലും ചെറുപയര്‍ 130 രൂപയിലും ഉഴുന്ന് 140 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

രണ്ട് മാസക്കാലമായി തുടരുന്ന വിലക്കയറ്റം പരിഹരിക്കാൻ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നുമില്ല. വിലക്കയറ്റം തടയാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലാകുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top