ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്

മീനങ്ങാടി ഐ.എച്ച്.ആര്‍.ടി കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 1.30 ന് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005077.

ഹരിതകര്‍മസേന യൂസര്‍ ഫീസ്: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കും

  വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍ അറിയിച്ചു. ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീസ് നല്‍കേണ്ടെതില്ലെന്ന വ്യാജ വാര്‍ത്ത വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ ഫീ നല്‍കാന്‍ വീട്ടുടമസ്ഥര്‍ ബാധ്യസ്ഥരാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ കുറ്റകൃത്യമാണെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ശുചിത്വ മിഷന്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍ ബ്രിഡ്ജ്, കുറ്റിയാം വയല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കോക്കണ്ടം, മുള്ളന്‍കൊല്ലി, അനന്തോത്ത് കുന്ന്, പുഴവയല്‍, എടയൂര്‍കുന്ന്, കാളിക്കൊല്ലി ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top