തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0

നിരവിൽപുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ
ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടേയും ബന്ധുക്കൾ പറഞ്ഞു.മൃതദേഹങ്ങൾ ജീർണ്ണിച്ച അവസ്ഥയിലാണുള്ളത്. വിനീത യോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലേക്കെത്തിയതെന്നാണ് സൂചന.
ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വിനീത ഗർഭിണിയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് സംശയം തോന്നി നാട്ടുകാർ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷമേ മരണപ്പെട്ടവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top