മീനങ്ങാടിയിൽ ഹരിത കർമ്മ സേനയുടെ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു.

0

മീനങ്ങാടി: പൊതുവിപണിയേക്കാൾ വില കുറച്ചും, മാർക്കറ്റുകളിൽ നിന്ന് ശേഖരിക്കുന്നതോടൊപ്പം ജൈവ കൃഷിയിലൂടെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും ഹരിത കർമ്മ സേനാംഗങ്ങൾ പാകം ചെയ്ത ചിപ്സും, ശർക്കര ഉപ്പേരിയും ഉൾപ്പെടുത്തിയാണ്  ഓണച്ചന്ത പ്രവർത്തിക്കുന്നത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് കെട്ടിടത്തിലാണ് ഓണച്ചന്ത പ്രവൃത്തിക്കുന്നത്. ഈ മാസം 28 വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക.
ഓണച്ചന്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്റത്ത് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.വാസുദേവൻ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബേബി വർഗ്ഗീസിന് നൽകി നിർവ്വഹിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top