കഞ്ചാവുമായി പിടിയിൽ

0


പുൽപ്പള്ളി - ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർ കടവ്, മരക്കടവ് എന്നിവിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.  പെരിക്കല്ലൂർ കടവ് ഭാഗത്ത് കേരള എക്സൈസ് മൊബെൽ ഇന്റർ വെൻഷൻ യൂണിറ്റ്  ( KEMU ) സു. ബത്തേരി റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ  അര കിലോ കഞ്ചാവുമായി കൽപ്പറ്റ മുണ്ടേരി കോളനിയിലെ  അഭിലാഷ് .എം (22)  ആണ് പിടിയിലായത്. കബനി പുഴ കടന്ന് കർണ്ണാടകയിലെ ബൈരകുപ്പ, മച്ചൂർ ഭാഗങ്ങളിൽ പോയി കഞ്ചാവ് വാങ്ങി  സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും ചെറിയ പൊതികളാക്കി വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top