എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

0

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടന്ന വാഹനപരിശോധനയിൽ  61 ഗ്രാം MDMA യും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പിടികൂടി. പത്തനംതിട്ട തിരുവല്ല ഇറവിപേരൂർ  വല്യകുന്നത്ത് യെസ് യെസ് ഭവനിൽ  സുജിത് സതീശൻ,പത്തനം തിട്ട  തിരുവല്ല  ഇറവിപേരൂർ  ചരുവിപറമ്പിൽ   അരവിന്ദ് ആർ കൃഷ്ണ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി യും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച MH 02 BP 9339 നമ്പർ കാറും ഇവർ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈൽ ഫോണുകളും
100 അമേരിക്കൻ ഡോളറും, കഞ്ചാവും MDMA യും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിനും, ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാർട്ടിയിൽ  പ്രിവന്റീവ് ഓഫീസർ പ്രകാശൻ .കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, അരുൺ പി ഡി , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, റസിയ ഫർസാന എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top