75 ചാക്ക് ഹാൻസ് പിടികൂടി

0

കർണാടകയിൽ നിന്നും വൻതോതിൽ ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണു, എഐ സി.ആർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിൽ പച്ചക്കറിയുടെ മറവിൽ പിക്കപ്പ് ജീപ്പിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 75 ചാക്ക് ഹാൻസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസ് (27)നെ അറസ്റ്റ് ചെയ്തു.15 പൗച്ചുകളടങ്ങിയ 50 കവറുകളിലുള്ള 56,250 ഹാൻസ് ആണ് പിടിച്ചത്. വിപണിയിൽ മുപ്പത് ലക്ഷത്തോളം വിലമതിക്കുന്നതാണിതെന്ന് പോലീസ് പറഞ്ഞു. ഹാൻസ്കടത്തിയ കെ എൽ 55 എൻ 6018 വാഹനവും പോലീസ്സ്റ്റ ഡിയിലെടുത്തു. മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റ് സ്കൂൾ പരിസരങ്ങളിലുമുൾപ്പടെയുള്ള കടകളിലേക്ക് നൽകുന്നതിനായി കൊണ്ടുവന്നതാണ് ഹാൻസെന്ന് പോലീസ് വ്യക്തമാക്കി. 
എ എസ് ഐ സൈനുദ്ധീൻ, എസ് സി പി ഒ സുഷാദ്, സി പി ഒ മാരായ ലിജോ,ബിജു രാജൻ, രാഹുൽ ചന്ദ്രൻ തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top