ഒന്നര കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വർഷം കഠിന തടവും 20000 രൂപ പിഴയും.

0



 22.12.2018 ൽ ബാവലിയിൽ ഒന്നര കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റിലായ കാസർഗോഡ്  കമറുന്നീസ മൻസിലിൽ അബ്ദുൾ റൗഫ് (26) നെയാണ് കല്പറ്റ അഡിഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി 2 വർഷം കഠിന തടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ജിമ്മി ജോസഫും  സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . വയനാട് അസി. എക്സൈസ് കമ്മീഷണറായിരുന്ന എൻ. രാജശേഖരൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നാർകോട്ടിക് സ്പെഷ്യൽ ജഡ്ജ്  അനിൽകുമാർ S.K  വിധി പ്രഖ്യാപിച്ചു. പ്രോസീക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ്  എ.യു.സുരേഷ്കുമാർ ഹാജരായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top