അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തി

0

മാനന്തവാടി എക്സൈസ് സർക്കിൾ റെയിഞ്ച് പാർട്ടികൾ സംയുക്തമായി  മാനന്തവാടി ടൗണിനോട് ചേർന്ന ജയിൽ റോഡ്,  മിൽമ സൊസൈറ്റി, മാനന്തവാടി ക്ലബ്ബ്കുന്ന്, ദ്വാരക ടെക്‌നിക്കൽ സ്കൂൾ , ദ്വാരക എ.യു.പി സ്കൂൾ, തലപ്പുഴ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. നിരോധിത  പുകയില ഉല്പന്നങ്ങൾ  മറ്റു ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധന നടത്തുകയും, നിയമാവബോധം നൽകുകയും ചെയ്തു. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പരിശോധനക്ക് നേതൃത്വം നൽകി .
തുടർന്നും ഇത്തരം ക്യാമ്പുകളിൽ പരിശോധനകൾ ശക്തമാക്കുമെന്നും ലഹരി വസ്തുക്കളുടെ ഉപയോഗം വില്പന എന്നിവ ഇല്ലാ എന്ന് ഉറപ്പു വരുത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top