ജില്ല സബ്ജൂനിയർ ബോയ്സ് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് ഞായറാഴ്ച

0

കൽപ്പറ്റ. ഡോ. ബി.സി. റോയ് സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള വയനാട് ജില്ല സബ്ജൂനിയർ ബോയ്സ് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് ഞായറാഴ്ച(30-07-2023) രാവിലെ ഒൻപത് മുതൽ മൂന്നു കേന്ദ്രങ്ങളിലായി നടക്കും. 

2010 ജനുവരി ഒന്നിനും 2011 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. 

മാനന്തവാടി താലൂക്കിലുള്ളവർ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, സുൽത്താൻബത്തേരി താലൂക്കിലുള്ളവർ അമ്പലവയൽ ജി.വി.എച്ച്. എസ്. എസ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർ മേപ്പാടി ജി. എച്ച്.എസ്.എസ് ഗ്രൗണ്ടിലുമാണ് സെലക്ഷനിൽ പങ്കെടുക്കേണ്ടത്. ഓരോ താലൂക്കിലുള്ളവരും അവരവരുടെ താലൂക്കിലുള്ള സെന്ററുകളിൽ വേണം സെലക്ഷനിൽ പങ്കെടുക്കാൻ. 50 രൂപ രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കും. സെലക്ഷനിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഫുട്ബോൾ കിറ്റ് എന്നിവയുമായി രാവിലെ ഒൻപതിന് മുൻപായി ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ :9446640440, 9447228353


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top