പുല്ലരിയാൻ പോയ വയോധികനെ കാണാതായി; പുഴയോരത്തേക്ക് എന്തോ മൃഗം വലിച്ച് കൊണ്ടു പോയെന്ന് നാട്ടുകാർ

0

 മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ് കാണാതായത്. 

ഉച്ചകഴിഞ്ഞ് 2.30 ഓടെ കാരാപ്പുഴ കുണ്ടുവയൽഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുമുണ്ട്. ഏതോ മൃഗം വലിച്ച് കൊണ്ടുപോയതാകാമെന്നാണ് സംശയിക്കുന്നത്. 

സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സും, മീനങ്ങാടി പൊലിസും, ഗ്രാമ പഞ്ചായത്ത് അധികൃതരും, നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top