പ്ലസ് വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാന്‍ അവസരം

0



ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാന്‍ അവസരം.ഇന്ന് രാവിലെ 10 മണി മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക് നാളെ വൈകിട്ട് 4 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. https://hscap.kerala.gov.in വെബ്‌സൈറ്റില്‍ സീറ്റ് വേക്കന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷ നല്‍കിയിട്ടും സീറ്റ് ലഭിക്കാത്തവര്‍ക്കും, ഇതുവരെ അപേക്ഷ സമര്‍പ്പിക്കാതിരുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍, നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും, പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും, മെറിറ്റ് ക്വാട്ട ക്യാന്‍സല്‍ ചെയ്തവര്‍ക്കും, ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുകയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top