പ്ലസ് വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പട്ടിക നാളെ പ്രസിദ്ധീകരിക്കും

0


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക നാളെ ജൂലൈ 24ന് പ്രസിദ്ധീകരിക്കും.

രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

അലോട്ട്മെൻറ് വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും. 

രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂലൈ 24ന് രാവിലെ 10 മണി മുതല്‍ ജൂലൈ 25 വൈകിട്ട് നാലുമണി വരെ നടക്കും. 

ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെൻറുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാൻ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെൻററിനായി അപേക്ഷിക്കാൻ ജൂലൈ 20 വരെ അവസരം നല്‍കിയിരുന്നു. 

തുടര്‍ അലോട്ട്മെൻറുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ജൂലൈ 27ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top