കൈക്കൂലി കേസുകള്‍ ആറുമാസത്തിനകം, അനധികൃത സ്വത്ത് സമ്ബാദന കേസ് ഒരു വര്‍ഷത്തിനുള്ളില്‍; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി

0

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സമയപരിധി നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.
അന്വേഷണം ഒരു വര്‍ഷം കഴിഞ്ഞും നീളുന്ന സാഹചര്യം ഒഴിവാക്കി കൊണ്ടാണ് സമയപരിധി പ്രഖ്യാപിച്ചത്. 
പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. കോഴ വാങ്ങി കുടുങ്ങിയ കേസുകളില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അനധികൃത സ്വത്തു സമ്ബാദനം, മറ്റ് കേസുകള്‍ എന്നിവയില്‍ 12 മാസത്തിനകം അന്വേഷണം തീര്‍ക്കണം. രഹസ്യാന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉത്തരവില്‍ ഒരു മാസമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top