പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു

0


കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച്‌ അപകടം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

വയനാട് കമ്ബളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 

ബോയ്സ് ടൗണ്‍ കൊട്ടിയൂര്‍ ചുരം പാതയില്‍ ആശ്രമം ജങ്ഷന് സമീപം നിയന്ത്രണംവിട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച ശേഷം മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ ഡ്രൈവര്‍ ബിന്ദുലാലിന് ക്യാബിനുള്ളില്‍ നിന്ന് പുറത്തുകടക്കാൻ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ലോറിയില്‍ കൂടെയുണ്ടായിരുന്ന സഹായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top