വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുചേർന്നു പോകണം: ഒയിസ്ക സംസ്ഥാന ക്യാമ്പ്.

0


മീനങ്ങാടി: ഒയിസ്ക കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആവയലിലുള്ള ഒയിസ്ക സെൻ്ററിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി ദ്വിദിന പoന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.കേരളത്തിലുടനീളമുള്ള 30 ചാപ്റ്ററുകളിൽ നിന്നുള്ള 109 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.. കേരളത്തിലെ മുഴുവൻ സ്വയംഭരണ സ്ഥാപനങ്ങളും മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ പോലെ കാർബൺ സന്തുലിത മേഖലകളാക്കി മാറ്റിയെടുക്കണമെന്നും, അങ്ങനെ കേരളം ഇന്ത്യയിലെ ഒരു മാതൃകാ സംസ്ഥാനമാകണമെന്നും ക്യാമ്പ് ഉത്ഘാടനം ചെയ്ത സംഷാദ് മരയ്ക്കാർ അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനത്തിൽ കാർബൺ സന്തുലിത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട മീനങ്ങാടിക്ക് വേണ്ടി ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ,എങ്ങനെ ഒരു പഞ്ചായത്തിനെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുൻനിരയിലെത്തിക്കാം എന്ന് ക്യാമ്പ് സമാപനത്തിൽ വെച്ച് വിശദമായി ക്ലാസ്സെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ ഒയിസ്ക കേരള ചാപ്റ്റർ പ്രസിഡണ്ടും കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെക്രട്ടറിയുമായ അലി അസ്കർ പാഷ അദ്ധ്യക്ഷനായിരുന്നു.
കേരള ചാപ്റ്റർ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, പ്രൊഫ: ഡോ, തോമസ് തേവര, വി.പി.ശശിധരൻ, വി.പി.സുകുമാരൻ, പ്രൊഫ: തോമസ് പോൾ, ഫൗസിയ മുബാഷിർ, സതീഷ് മട്ടന്നൂർ, സി. ബാബുരാജ്, അഡ്വ: അബ്ദുറഹിമാൻ കാദിരി, മേരി നടവയൽ, ജോയിച്ചൻ വർഗ്ഗീസ്, ത്രേസ്യാമ്മ തര്യത്ത്, തോമസ് സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top