കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

0

മേപ്പാടി: കൽപ്പറ്റ എക്സൈസ് റെയിഞ്ചും , വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി മേപ്പാടി വിത്ത് കാട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ പിടികൂടിയത്.
മേപ്പാടി വിത്ത്കാട് കയ്യേറ്റഭൂമിക്കുന്ന് ഭാഗം മരവെട്ടിയാങ്ങിൽ വീട്ടിൽ  വിനോദ്.എസ് (21) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 6 പൊതികളിലായുള്ള 50 ഗ്രാം കഞ്ചാവും, മൊബൈൽ ഫോണും , കഞ്ചാവ് വിറ്റവകയിൽ ലഭിച്ച 2400 രൂപയും പിടിച്ചെടുത്തു.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജ് , വൈത്തിരി മോഡൽ ഫോറസ്റ്റ്  സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് 
ഓഫീസർ അരവിന്ദാക്ഷൻ
കണ്ടേത്ത്പാറ എന്നിവരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം ,സിവിൽ എക്സൈസ് ഓഫീസർ
പ്രജീഷ്.M. V , ബീറ്റ് ഫോറസ്റ്റ് ഓഫീസർ
രഞ്ജിത്ത്. എം. എ  എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top