സ്കൂൾ ലൈബ്രറി ഉദ്ഘാടനംചെയ്തു.

0


മീനങ്ങാടി : വയനാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച സ്കൂൾ ലൈബ്രറികളുടെയും ഓഫീസുകളുടെയും ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ  നിർവ്വഹിച്ചു. 

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. 

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ  , ജില്ലാ പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷ തമ്പി , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബീന ജോസ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധുശ്രീധരൻ ,  മീനാക്ഷി രാമൻ  , സീത വിജയൻ , എ.എൻ സുശീല , ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് ,  വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ, അഡ്വ. സി.വി ജോർജ്ജ് . പ്രീത കനകൻ, പി.കെ ഫൈസൽ,   ഡോ.ബാവ കെ. പാലുകുന്ന്,  ടി.പി ബിജു, പി.ടി. ജോസ് , എ ബി ശ്രീകല, സാരംഗി ചന്ദ്ര,എന്നിവർ പ്രസംഗിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി ഉൾപ്പെടെ ജില്ലയിലെ 22 വിദ്യാലയങ്ങളിലെ ലൈബ്രറികളാണ് അഞ്ചു ലക്ഷം രൂപ വീതം വിനിയോഗിച്ച് നവീകരിച്ചത്. കാക്കവയൽ, മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഓഫീസുകളും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top