മിന്നു മണിക്ക് സ്വീകരണം; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് കൃക്കറ്റ് അസോസിയേഷനിത് അഭിമാന നിമിഷം.

0

10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വയനാട് കൃക്കറ്റ് അസോസിയേഷനിത് അഭിമാന നിമിഷം. ഇന്ത്യൻ ടീമിനായി ജില്ലയിൽ നിന്നും ഒരു താരത്തെ വാർത്തെടുക്കാൻ കഴിഞ്ഞ ജില്ലക്കും, സംസ്ഥാനത്തിനും അഭിമാന നിമിശമായി ആദ്യത്തെ സ്വീകരണമൊരുക്കി ക്രിക്കറ്റ് അസോസിയേഷൻ.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഭാഗമായി കളിക്കുകയും ബംഗ്ലാദേശിനെതിരെ മികച്ച കളിമികവുമായി കായിക പ്രേമികളുടെ മനസ്സിൽ ഇടം നേടിയ മിന്നു മണിക്ക് ഏറെ ഹൃദ്യമായ സ്വീകരണമാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൃഷ്ണഗിരിയിൽ നൽകിയത്. 
 അസോസിയേഷൻ ഭാരവാഹികളും, വുമൺസ് അക്കാദമി അംഗങ്ങളും, രക്ഷിതാക്കളും, കായിക പ്രേമികളും, കായിക താരങ്ങളോടൊപ്പം  ഹർഷാരവത്തോടെ ഉപഹാരങ്ങൾ നൽകിയാണ് മിന്നു മണിയെ സ്വീകരിച്ചത്.
അസോസിയേഷൻ പ്രസിഡണ്ട് സമദ്, സെക്രട്ടറി നാസർ മച്ചാൻ, എൽസമ്മ ടീച്ചർ, ഷാനവാസ്, ജാഫർ സേട്ട്, കോച്ച് സുമ, അഡ്വ: ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top