സ്‌കൂളുകളിലെ വിശ്രമമുറി നിർമാണത്തിൽ അഴിമതി; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി LDF മാർച്ച്

0


കൽപ്പറ്റ: സ്‌കൂളുകളിലെ വിശ്രമമുറി നിർമാണത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌അഴിമതി നടത്തിയെന്നാരോപിച്ചും,  രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടും  ജില്ലാ പഞ്ചായത്തിലേക്ക്‌ എൽഡിഎഫ് മാർച്ച്‌ നടത്തി. ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നിർമാണം പൊളിച്ചു നീക്കുക, നിർവ്വഹണ ഏജൻസിക്ക് നൽകിയ തുക തിരിച്ചുപിടിക്കുക, അഴിമതിക്ക് കൂട്ടുനിന്ന ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിക്ക് ശുപാർശ ചെയ്യുക, അഴിമതിയിൽ നേരിട്ട് പങ്കാളിത്തമുള്ള ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ പേരിൽ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്  മാര്‍ച്ച് നടത്തിയത്. കൽപ്പറ്റ വിജയ പമ്പ്‌ പരിസരത്തുനിന്നാണ്‌  മാര്‍ച്ച് ആരംഭിച്ചത്‌. 
സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ കെ ജെ ദേവസ്യ, സി എം ശിവരാമൻ, പി കെ അനിൽ കുമാർ, എ പി മുഹമ്മദ്‌, കെ പി ശ്രീധരൻ, സുരേഷ്‌ താളൂർ, ജുനൈദ്‌ കൈപ്പാണി, എൻ സി രാധാകൃഷ്‌ണൻ, ജോസഫ്‌ മാണിശേരി, കെ എസ്‌ സ്‌കറിയ, സണ്ണി മാത്യു, പ്രേമാനന്ദൻ, വി വി ബേബി, സ്‌റ്റാൻലി, എൻ ഒ ദേവസ്സി എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. തദ്ദേശസ്ഥാപന മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top