മനോജിന് കഞ്ചാവ് കേസിൽ രണ്ടു വർഷം കഠിനതടവ്

0

കൽപ്പറ്റ :നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അപ്പാട്മ മൈലമ്പാടി പാറക്കൽ മനോജ്(52)  നെയാണ് കൽപ്പറ്റ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി 2 വർഷം തടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം. 2016 ൽ എക്സൈസ് ഇൻസ്പെക്ടർ എം.സുരേന്ദ്രനും സംഘവും ചേർന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി. സർക്കാരിന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ സുരേഷ്കുമാർ ഹാജരായി. മനോജ് നിരവധി എക്സൈസ് പോലീസ് കേസുകളിൽ പ്രതിയായി വിചാരണ നേരിടുന്ന ആളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top