സ്പോട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു.

0

മീനങ്ങാടി : പൊതു  വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്‌സ് യോഗ കോഴ്സ്  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. 

സ്കോൾ കേരള ജില്ലാ കേന്ദ്രമായ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ എ.എൻ രമേശൻ , ജില്ലാ യോഗ അസോസിയേഷൻ പ്രസിഡണ്ട് എം. സെയ്ത്,  എം.വി. പ്രിമേഷ് ,  ഡോ. ബാവ കെ. പാലുകുന്ന് , പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന കോഴ്സിന് ഒരു വർഷമാണ് ദൈർഘ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top