ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം; നാളെ കലക്ട്രേറ്റിൽ ചർച്ച.

0

ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണവുമായി ബന്ധപ്പെട്ട് നാളെ ഉച്ചക്ക് രണ്ട് മണിക്ക് എ.ഡി.എം, എൻ.ഐ. ഷാജുവിൻ്റെ അധ്യക്ഷതയിൽ യൂണിയൻ നേതാക്കളും ക്വാറി ഉടമകളും തമ്മിൽ ചർച്ച നടക്കും. ക്വാറി ഉൽപ്പന്നങ്ങളുടെ  വില കുറച്ച് ജില്ലാ  കലക്ടർ ഉത്തരവ് നൽകിയിട്ടും വില കുറക്കാൻ ക്വാറി ഉടമകൾ തയ്യാറായിരുന്നില്ല.  ഇതിനെതിരെ ഗുഡ്സ് വെഹിക്കിൾ ആൻ്റ് ടിപ്പർ ലോറി തൊഴിലാളികൾ സമരത്തിലായിരുന്നു. സമരക്കാരും യൂണിയൻ നേതാക്കളും ക്വാറി ഉടമകളും തമ്മിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനാലാണ് നാളെ കലക്ട്രേറ്റിൽ  ചർച്ച നിശ്ചയിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top